തൃക്കാക്കരയിൽ‍ ഉമ തോമസ് മികച്ച ഭൂരിപക്ഷത്തിൽ‍ വിജയിക്കും; കെകെ രമ


തൃക്കാക്കരയിൽ‍ യുഡിഎഫ് സ്ഥാനാർ‍ത്ഥി ഉമാ തോമസ് മികച്ച ഭൂരിപക്ഷത്തിൽ‍ വിജയിക്കുമെന്ന് ആർ‍എംപിഐ നേതാവും എംഎൽ‍എയുമായ കെകെ രമ. നിയമസഭയിൽ‍ തനിക്കൊരു വനിതാ കൂട്ടാളിയുണ്ടാകുമെന്നും രമ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഉമ തോമസിനെ യുഡിഎഫ് സ്ഥാനാർ‍ത്ഥിയായി പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതൽ‍ ഔദ്യോഗിക പ്രചരണം ആരംഭിക്കാനാണ് കോൺഗ്രസ് തീരുമാനം. 

56 കാരിയായ ഉമ ബിഎസ്‌സി സുവോളജി ബിരുദധാരിയാണ്. നിലവിൽ‍ ആസ്റ്റർ‍ മെഡിസിറ്റി ഫിനാൻസ് ഡിപ്പാർ‍ട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജരാണ് ഉമ തോമസ്. പഠനകാലത്ത് സജീവ കെഎസ്യു പ്രവർ‍ത്തകയായിരുന്ന ഉമ മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർ‍ പേഴ്‌സണായും ചുമതല വഹിച്ചിട്ടുണ്ട്. തൃക്കാക്കരയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‍ പി ടി തോമസ് 14,329 വോട്ടിനാണു ജയിച്ചത്. യുഡിഎഫിന് 43.82 % വോട്ട് ലഭിച്ചപ്പോൾ‍, എൽ‍ഡിഎഫിന് 33.32 %, എന്‍ഡിഎക്ക് 11.34 % എന്നിങ്ങനെയാണ് വോട്ടു നേടാനായത്.

You might also like

  • Straight Forward

Most Viewed