ഉമാ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി

തൃക്കാരക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച പി.ടി. തോമസിന്‍റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് ആണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഉമാ തോമസിനെ സ്ഥാനാർഥിയാക്കാനുള്ള കെപിസിസി തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർഥിയായി ഉയർന്ന് കേട്ട പേരാണ് ഉമയുടേത്.
അതേസമയം, ആരായിരിക്കും സിപിഎം സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. പൊതുസ്വതന്ത്രന് പകരം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനും ആലോചനകളുണ്ട്