ബേപ്പൂരിൽനിന്ന് പോയ ഉരു മുങ്ങി; ആറ് പേരെ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡ്


ബേപ്പൂരിൽനിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലിൽ മുങ്ങി. ആളപായമില്ല. കോസ്റ്റ്ഗാർഡിന്‍റെ കൃത്യസമയത്തുള്ള രക്ഷാപ്രവർത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ആന്ത്രോത്തിലേക്ക് പോകുകയായിരുന്ന ഊരുവാണ് പത്ത് നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ മുങ്ങിയത്. ഉരു മുങ്ങാൻ തുടങ്ങിയതോടെ ജീവനക്കാർ കോസ്റ്റ്ഗാർഡിന്‍റെ സഹായം തേടുകയായിരുന്നു. ഇതോടെ കോസ്റ്റ്ഗാർഡ് സ്ഥലത്തെത്തി ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെയും രക്ഷപ്പെടുത്തി.

You might also like

  • Straight Forward

Most Viewed