മെഡിക്കൽ‍ കോളേജിൽ‍ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ രക്ഷപ്പെട്ട തടവുകാരൻ പിടിയിൽ


മെഡിക്കൽ‍ കോളേജിൽ‍ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ രക്ഷപ്പെട്ട തടവുകാരൻ പിടിയിൽ പോക്‌സോ കേസിൽ‍ പ്രതിയായ ഉത്തർ‍പ്രദേശ് സ്വദേശി ഷെഹീൻ ആണ് വീണ്ടും പിടിയിലായത്. വിയ്യൂർ‍ സെൻ‍ട്രൽ‍ ജയിലിൽ‍ നിന്ന് രക്ഷപ്പെട്ട തടവുകാരൻ പിടിയിൽ. മെഡിക്കൽ‍ കോളേജിൽ‍ ചികിത്സയ്ക്ക് എത്തിക്കുന്നതിനിടയിൽ‍ രക്ഷപ്പെട്ടയാളാണ് പിടിയിലായത്.

പോക്‌സോ കേസിൽ‍ പ്രതിയായ ഉത്തർ‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് ആശുപത്രിയിൽ‍ നിന്ന് മുങ്ങിയത്. പൊലീസ് നടത്തിയ വിശദമായ തെരച്ചിലിനൊടുവിൽ‍ മെഡിക്കൽ കോളേജ് പരിസരത്തെ പള്ളിക്ക് സമീപത്ത് നിന്നാണ് ഇയാൾ‍ പിടിയിലായത്. നേരത്തെ സെൻ‍ട്രൽ‍ ജയിലിൽ‍ നിന്ന് ചികിത്സക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി കസ്റ്റഡിയിൽ‍ നിന്ന് രക്ഷപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed