നടിയെ ആക്രമിച്ച കേസ്:പ്രതികൾക്ക് ജാമ്യം അനുവദിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ
വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ. മുൻകൂർ ജാമ്യ നടപടികൾ നീണ്ടുപോയതിനാൽ തെളിവുകൾ നശിപ്പിക്കാന് സമയം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പ്രബലനായ ഒരാളാണ് പ്രതി. അയാൾ പുറത്തെത്തിയതിനാൽ ആശങ്കയുണ്ട്. ഇത് കേസിനെ ബാധിക്കാം.
സാക്ഷി എന്നുള്ള നിലയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരിക്കും മുന്നോട്ടുപോവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഭാഗം പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിലുള്ളത് താൻ ദിലീപുമായി നടത്തിയ സൗഹൃദ സംഭാഷണമാണ്. ഒരു നിർമാതാവ് എന്നുള്ള നിലയിലാണ് സാന്പത്തിക കാര്യങ്ങൾ സംസാരിച്ചത്. അതിൽ ഭീഷണിയോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് അത് കേട്ടാൽ മനസ്സിലാകുമെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ള പീഡന പരാതി കെട്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.


