നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണ സംഘം വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഹർജിയിൽ പറയുന്നത്. വിചാരണ വേഗം പൂർത്തിയാക്കണം. തുടരന്വേഷണത്തിന് ഒരു മാസം നൽകിയത് നീതികരിക്കാനാവില്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നത്. വൈകിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു.
അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസിന് തന്നോട് വ്യക്തിവൈരാഗ്യമാണുള്ളത്. ഗൂഢാലോചന കേസിൽ കുടുംബാംഗങ്ങളെ പ്രതിചേർത്തു. ഈ പരാതി കെട്ടിച്ചമച്ചതാണ്. വിസ്താരം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇനി അന്വേഷണ ഉദ്യോഗസ്ഥനെ മാത്രമേ വിസ്തരിക്കാനുള്ളൂ. തന്നെ കുടുക്കാനായി അന്വേഷണ സംഘത്തിന്‍റെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ദിലീപ് ഹർജിയിൽ പറയുന്നു.