തോന്നിയപടി ആലപിച്ച് ദേശീയ ഗാനത്തെ അവഹേളിച്ച മമതാ ബാനർജിയ്ക്ക് സമൻസ് അയച്ച് മുംബൈ ഹൈക്കോടതി


ദേശീയ ഗാനത്തെ പാടി അവഹേളിച്ച മമതാ ബാനർജിയ്ക്ക് സമൻസ് അയച്ച് മുംബൈ ഹൈക്കോടതി. മാർ‍ച്ച്‌ രണ്ടിന് കോടതിയിൽ ഹാജരാവണമെന്നും മുഖ്യമന്ത്രിയാണെങ്കിലും മമതാ ബാനർജിയ്ക്കെതിരെ നടപടിയെടുക്കുന്നതിന് മുന്‍കൂർ‍ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

മമതാ ബാനർജി മഹാരാഷ്‌ട്രയിൽ‍ തൃണമൂലിന്റെ പരിപാടിക്കിടെയാണ് ദേശീയ ഗാനത്തെ അവഹേളിച്ചത്. ദേശീയഗാനമെന്ന് പറഞ്ഞതോടെ എല്ലാവർ‍ക്കുമൊപ്പം എഴുന്നേറ്റതോടെ മമത സ്വന്തം നിലയിൽ‍ ദേശീയഗാനത്തിന്റെ വരികൾ‍ അതിവേഗം ചൊല്ലാൻ തുടങ്ങി. സാമാന്യമായ ഈണമോ രീതികളോ നോക്കാതെ വിചിത്രമായ രീതിയിൽ‍ ചൊല്ലുകയായിരുന്നു. മുഴുവൻ വരികളും ചൊല്ലാതെ ഉടനിരിക്കുകയും ചെയ്തു. ഇതാണ് പരാതിക്കിടയാക്കിയത്.

സംഭവം വൈറലായതോടെ ബിജെപി അടക്കമുള്ള പല പ്രമുഖ രാഷ്ട്രീയ പാർട്ടികളും സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പരാതിയും ഉയർന്നു വന്നത്. 2021 ഡിസംബറിൽ‍ മുംബൈ നഗരത്തിൽ‍ നടന്ന ചടങ്ങിനിടെ മമതാ ബാനർ‍ജി ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാണ് കേസ്.

You might also like

  • Straight Forward

Most Viewed