എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം: മരണകാരണം നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്


ഇടുക്കിയിലെ ധീരജിന്‍റെ മരണകാരണം നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ഇടതു നെഞ്ചിൽ താഴെ മൂന്ന് സെന്‍റീമീറ്റർ ആഴത്തിലേറ്റ കുത്താണ് മരണകാരണം. ഒരു കുത്ത് മാത്രമേ ശരീരത്തിലുള്ളു. കൂടാതെ ശരീരത്തിൽ മർദനത്തിലേറ്റ ചതവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

അതേസമയം, ഇടുക്കിയിലേത് പെട്ടന്നുണ്ടായ കൊലപാതകമാണെന്ന് എസ്പി കറുപ്പ്സ്വാമി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സംഭവത്തിൽ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതായും എസ്പി വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed