മഴ മുന്നറിയിപ്പ് പിൻവലിച്ചു; വേനൽ ചൂടിൽ കേരളം കാളുന്നു, ദുരന്തനിവാരണ സമിതിയുടെ കടുത്ത മുന്നറിയിപ്പ്


ഷീബ വിജയൻ


തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകൾ പിൻവലിക്കുകയും താപനില വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഞായറാഴ്ച വരെ താപനില സാധാരണയെക്കാൾ നാല് ഡിഗ്രീ സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന ചൂട് സൂര്യഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നിവ പ്രധാനമാണ്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കണം. സ്കൂളുകൾ, അംഗൻവാടികൾ, നിർമാണ തൊഴിലാളികൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കണം. ഡംപിങ് യാർഡുകളിലും വനമേഖലകളിലും തീപിടുത്ത സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും തുറസ്സായ വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ചിരുത്തരുതെന്നും ദുരന്തനിവാരണ സമിതി നിർദേശിച്ചു.

article-image

SXASSASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed