കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു

കോഴിക്കോട്
സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. അർബുദത്തിന് ചികിത്സയിലായിരുന്നു. തിളക്കം, കണ്ണകി, ദൈവനാമത്തിൽ തുടങ്ങിയ ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചു. കണ്ണകിയിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ഗാനരചയിതാവും, സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നന്പൂതിരിയുടെ ഇളയ സഹോദരനാണ്.
തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നുമാണ് ഗാനഭൂഷണം നേടിയത്.