ഇടപ്പള്ളിയിൽ നാലു നില കെട്ടിടത്തിന് തീപിടിച്ചു
കൊച്ചി: ഇടപ്പള്ളിയിൽ നാലു നില കെട്ടിടത്തിന് തീപിടിച്ചു. കുന്നുംപുറത്താണ് സംഭവം. ഹോട്ടലും ലോഡ്ജും ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.
കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു. ഷോർട്ട്‌സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
