കാറിൽ മയക്കുമരുന്ന് കടത്തിയ നാല് യുവാക്കൾ അറസ്റ്റിൽ


ആലുവ: ദേശീയപാതയിൽ ആലുവയ്ക്ക് സമീപം കാറിൽ മയക്കുമരുന്ന് കടത്തിയ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 100 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അലപ്ര സ്വദേശി സഫീർ മൊയ്തീൻ, തോട്ടുമുക്കം സ്വദേശി ഹാഷിം, വെങ്ങോല സ്വദേശി ജസീൻ പി. ജലീൽ, ഉളിയന്നൂർ സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. 

ബംഗളൂരുവിൽ നിന്നും കാറിൽ മയക്കുമരുന്നുമായി ഇവർ കൊച്ചിയിലേക്ക് പോവുകയായിരുന്നു. കാറിന്‍റെ സ്റ്റിയറിംഗിന്‍റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed