മോദിയുടെ അതേ സ്വരത്തിലാണ് പിണറായിയുടെ സംസാരമെന്ന് വിഡി സതീശൻ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് കടുംപിടിത്തമാണ്. മോദിയുടെ അതേ സ്വരത്തിലാണ് പിണറായിയുടെ സംസാരമെന്നും സതീശൻ പറഞ്ഞു. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. പദ്ധതി ജനവിരുദ്ധമാണെന്നും എതിർത്ത് തോൽപിക്കുമെന്നും സതീശൻ വ്യക്തമാക്കി. കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ചതിൽ ദുരൂഹതയുണ്ടെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

അതേസമയം, കെപിസിസി പുനഃസംഘടനയിൽ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ സതീശൻ ശ്രമം തുടങ്ങി. പുനഃസംഘടന‍യിൽ മുതിർന്ന നേതാക്കളുടെ നിർദേശം പരിഗണിക്കും. മുതിർന്ന നേതാക്കളുമായി സംസാരിക്കും. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പാർട്ടിയെ ശക്തിപ്പെടുത്താൻ അഹോരാത്രം പ്രയത്നിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് ആർക്കും പരാതികളില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed