കഴക്കൂട്ടത്ത് വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് അക്രമി സംഘത്തിന്റെ ഭീഷണി

തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമിസംഘത്തിന്‍റെ അതിക്രമം. വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഉള്ളൂർകോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്. മൂന്നു വീടുകളും വാഹനങ്ങളും ഇയാൾ തകർത്തു. നിരവധി അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.