പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ ഭാര്യയുടെ കൺമുന്നിൽവച്ച് വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഭാര്യയുടെ കൺമുന്നിൽവച്ചായിരുന്നു ആക്രമണം. ഭാര്യയുമായി സഞ്ജിത് ബൈക്കിൽ വരുമ്പോൾ കാറിലെത്തിയ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. നാലു പേരാണ് ആക്രമണം നടത്തിയതെന്നും ഇവർ ഒളിവിൽ പോയതായും പോലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.