മാസ്റ്റർ മൈൻഡ് ക്വിസ് മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ നടന്നു

മനാമ
ആറു ഗൾഫ് രാജ്യങ്ങളിലായി ഐ സി എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർ മൈൻഡ് ക്വിസ് മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ നടന്നു. സൗദിയിൽ നിന്നുള്ള അമ്മാർ മുഹമ്മദ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ബഹ്‌റൈനിൽ നിന്നുള്ള മുഹമ്മദ് യൂനുസ് ആണ് നേടിയത്. നബി സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ നടന്ന റബീഉൽ അവ്വൽ കാമ്പയിന്റെ ഭാഗമായി ഗൾഫ് നാടുകളിലെ മദ്‌റസ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മുഹമ്മദ് നബി നുബുവ്വതിന് മുൻപ് എന്ന വിഷയത്തിൽ ഓരോ രാജ്യത്തെയും സെന്റർ തലങ്ങളിൽ ആയിരുന്നു ആദ്യ റൌണ്ട് ക്വിസ് മത്സരം. രണ്ടാം റൗണ്ടിൽ നാഷണൽ തലത്തിൽ മത്സരിച്ച് വിജയിച്ചവരാണ് ഗൾഫ് തല ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്. വിജയികളെ ഐസിഎഫ് ഗൾഫ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹ്മാൻ ആറ്റക്കോയ തങ്ങൾ സെക്രട്ടറി അസീസ് സഖാഫി മമ്പാട് , ഐസിഎഫ് ബഹ്റൈൻ നാഷണൽ കമ്മറ്റി നേതാക്കൾ എന്നിവർ അഭിനന്ദിച്ചു.