നാടൻ പന്ത് കളി മത്സരം ബഹ്റൈനിൽ പു​രോ​ഗമിക്കുന്നു


മനാമ

ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സിഞ്ച് മൈതാനിയിൽ നടന്നു വരുന്ന നാടൻ പന്ത് കളി ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരത്തിൽ ചിങ്ങവനം ടീമിനെ ഏഴ് എണ്ണത്തിന് പരാജയപ്പെടുത്തി മണർകാട് ടീം  ഫൈനലിൽ പ്രവേശിച്ചു. കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്ത മത്സരത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ BKNBF പ്രസിഡണ്ട്‌ റെജി കുരുവിള അദ്ധ്യക്ഷത വഹിച്ചു. അടുത്ത വെള്ളിയാഴ്ച്ച നടക്കുന്ന  ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പുതുപ്പള്ളി ടീം നേരിടും.

You might also like

  • Straight Forward

Most Viewed