പ്രമുഖ സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു


തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല സംവിധായകരിൽ പ്രമുഖനായ ക്രോസ്ബെൽറ്റ് മണി (കെ.വേലായുധന്‍ നായർ‍− 86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. നാൽപതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1967−ൽ‍ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് ആദ്യ സിനിമ. സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മണിയെന്നു വിളിക്കുന്ന വേലായുധൻ നായർ‍ക്ക് ക്രോസ്‌ബെൽ‍റ്റ് നൽ‍കിയത്. 

എൻ‍.എൻ പിള്ളയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നാടകമാണ് സിനിമയാക്കിയത്. സാന്പത്തികമായി സിനിമ വിജയിച്ചതോടെ മണി ക്രോസ്ബെൽറ്റ് മണിയായി. കാണികൾക്ക് രസിക്കുന്ന സിനിമയാണ് നല്ല സിനിമയെന്നതായിരുന്നു മണിയുടെ സിദ്ധാന്തം. എ−ക്ലാസിലും ബി−ക്ലാസിലും സി−ക്ലാസിലും ഓടുന്ന സിനിമയാണ് മണിയുടെ കാമറ കണ്ടതും കാഴ്ചക്കാർക്കായി പകർത്തിയതും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed