എംപിമാരും എംഎൽമാരും പ്രതികളായ 36 കേസുകൾ കേരള സർക്കാർ പിൻവലിച്ചു


ന്യൂഡൽഹി: എംപിമാരും എംഎൽമാരും പ്രതികളായ 36 കേസുകൾ സംസ്ഥാന സർക്കാർ അനുമതിയില്ലാതെ പിൻവലിച്ചതായി കേരള ഹൈക്കോടതി. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതി സുപ്രീംകോടതിക്ക് കണക്ക് നൽകി. 

2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകൾ പിൻവലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.

You might also like

  • Straight Forward

Most Viewed