മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും


ന്യൂഡൽഹി: ലോകമെന്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേർന്ന് എത്തിയത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

‘ഓണത്തിന്റെ പ്രത്യേകവേളയിൽ , ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു’വെന്ന് പ്രധാനമന്ത്രി കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്നെത്തിയിരുന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്ത് പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ ഓണവും പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്‌ക്കട്ടെയെന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്.

You might also like

  • Straight Forward

Most Viewed