മുൻമന്ത്രി കെ. ശങ്കരനാരായണ പിള്ള അന്തരിച്ചു


നെടുമങ്ങാട്: മുൻമന്ത്രി കെ. ശങ്കരനാരായണപിള്ള (76) അന്തരിച്ചു. തിങ്കളാഴ്ച രാത്രി നെടുമങ്ങാട് പഴവടിയിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണകാരണം.

1987- 91 കാലഘട്ടത്തിൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ ഗതാഗതവകുപ്പ് മന്ത്രിയായിരിന്നു. തിരുവനന്തപുരം ഈസ്റ്റിൽ നിന്നും ജയിച്ചാണ് നിയമസഭയിൽ എത്തിയത്. പിന്നീട് കോൺഗ്രസ്-എസിൽ ചേർന്നു. അവിടെ നിന്നും പുറത്തുപോയി കേരള വികാസ് പാർട്ടി രൂപീകരിച്ചെങ്കിലും പിന്നീട് തിരിച്ചെത്തി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് നടക്കും. ഭാര്യ: ഗിരിജ (റിട്ട. കേരള യൂണിവേഴ്സിറ്റി). മക്കൾ: അശ്വതി ശങ്കർ, അമ്പിളി ശങ്കർ. മരുമക്കൾ: വിശാഖ്, ശ്യാം നാരായണൻ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed