കേരളത്തിൽ വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കാൻ നീക്കം


തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗൺ കൂടി പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ഡൗൺ ഗുണത്തേക്കാൾ ദോഷം ചെയ്യുന്നുവെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ നടത്തുമ്പോൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വലിയ തിരക്കുണ്ടാകുന്നുവെന്നാണ് വിമർശനം.

മാത്രമല്ല, ഓണക്കാലം അടുത്തുവരുന്നതിനാൽ വ്യാപാര സ്ഥാപനങ്ങൾ ഇനിയും അടഞ്ഞുകിടക്കുന്നത് വിപണിക്ക് കൂടുതൽ തിരിച്ചടിയാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ബക്രീദിന് മൂന്ന് ദിവസത്തെ ഇളവ് നൽകിയ സർക്കാർ നടപടിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാകും പുതിയ തീരുമാനം.

You might also like

Most Viewed