കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപയുടെ സ്വർണം പിടികൂടി


കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed