വാക്‌സിൻ വില പുതുക്കി കേന്ദ്രം


ന്യൂഡൽഹി: കമ്പനികളിൽ നിന്ന് വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില കേന്ദ്ര സർക്കാർ പുതുക്കി. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങുന്ന കൊവിഷീൽഡിന് നികുതി ഉൾപ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കിൽനിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു.

ഓഗസ്റ്റ് മുതൽ ഡിസംബർ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓർഡർ സർക്കാർ കമ്പനികൾക്ക് നൽകി.കൊവിഷീൽഡിന്റെ 37.5 കോടിയും കൊവാക്‌സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക. നികുതി ഇല്ലാതെ 205 രൂപയാണ് കൊവിഷീൽഡിന്റെ വില, കൊവാക്‌സിന് 215 രൂപയും.നിലവിൽ 150 രൂപയ്ക്കാണ് കമ്പനികൾ കേന്ദ്ര സർക്കാരിന് രണ്ടു വാക്‌സിനും നൽകുന്നത്.കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യത്യസ്ത വിലയ്ക്കാണ് കന്പനികൾ വാക്‌സിൻ നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed