ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കോവിഡ്


തൃശൂർ: രാജ്യത്ത് ആദ്യമായി കോവിഡ് ബാധിച്ച മെഡിക്കൽ വിദ്യാർഥിനിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. തൃശൂർ സ്വദേശിനിയായ പെൺകുട്ടി ഡൽഹി യാത്രയ്ക്കു വേണ്ടി പരിശോധന നടത്തിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്. രോഗലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡിഎംഒ അറിയിച്ചു. തൃശൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ജനുവരി 30നാണ് ചൈനയിലെ വുഹാനിൽ നിന്ന്‌ എത്തിയ പെൺകുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കോവിഡ് കേസുമായിരുന്നു ഇത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed