ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്


തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. ടിപിആർ10 വരെയുള്ള പ്രദേശങ്ങളിൽ‍ സർ‍ക്കാർ‍ ഓഫിസുകളിൽ‍ മുഴുവൻ ജീവനക്കാരേയും അനുവദിക്കും. വിനോദസഞ്ചാര മേഖലകളിൽ ഹോട്ടലുകൾക്കും ഹോംസ്റ്റേകൾക്കും പ്രവർത്തിക്കാം. വാക്സിൻ സ്വീകരിച്ചവർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാകും ഇവിടെ പ്രവേശനം അനുവദിക്കുക. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ പാലിക്കണം. ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം എന്നിവ‍യ്ക്കും പ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ ഒരേ സമയം 20 പേർക്ക് മാത്രമാണ് പ്രവേശനം. എസി പ്രവർത്തിപ്പിക്കാൻ പാടില്ല. ഹോം ഡെലിവറി രാത്രി 9.30 വരെ ദീർഘിപ്പിച്ചു. ടിപിആർ 15 മുകളിലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed