ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന; സിബി മാത്യൂസിന് മുൻകൂർ ജാമ്യം


തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം. സിബിഐ കേസിൽ നാലാം പ്രതിയായ സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണു സിബിഐ ഡൽഹി യൂണിറ്റ് എഫ്ഐആർ സമർപ്പിച്ചത്. കേരള പോലീസിലെയും ഐബിയിലെയും മുൻ ഉദ്യോഗസ്ഥർ അടക്കം 18 പേരാണ് പ്രതികൾ. മുൻ ഡിജിപി സിബി മാത്യൂസ് നാലാം പ്രതിയും ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ ഏഴാം പ്രതിയും ഐബി മുൻ ജോയിന്‍റ് ഡയറക്ടർ മാത്യു ജോണ്‍ പതിമൂന്നാം പ്രതിയുമാണ്. പേട്ട മുൻ സിഐ എസ്.വിജയനാണ് ഒന്നാം പ്രതി. പേട്ട മുൻ എസ്ഐ തന്പി. എസ്. ദുർഗാദത്ത് രണ്ടാം പ്രതിയും തിരുവനന്തപുരം മുൻ സിറ്റി പോലീസ് കമ്മീഷണർ വി.ആർ. രാജീവൻ മൂന്നാം പ്രതിയുമാണ്. 

കെ.കെ.ജോഷ്വ, രവീന്ദ്രൻ, സി.ആർ.ആർ. നായർ, ജി.എസ്.നായർ, കെ.വി. തോമസ്, ജയപ്രകാശ്, മുൻ ഐജി ബാബുരാജ്, ജോണ്‍ പുന്നൻ, ബേബി, യോഗേഷ്, ഡൽഹിയിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥരായ ദിനകർ, വി.കെ. മെയ്നി എന്നിവരാണ് മറ്റു പ്രതികൾ. ഇവരിൽ വി.ആർ. രാജീവൻ, മുൻ ഐബി ഉദ്യോഗസ്ഥൻ ബേബി എന്നിവർ ജീവിച്ചിരിപ്പില്ല. ഡിവൈഎസ്പി സന്തോഷ് തുകറാൻ ഓണ്‍ലൈൻ മുഖേനയാണ് സിജിഐം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed