സ്വർണക്കടത്ത്: അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്ഐ നേതാവിന്റെ പേരിലുള്ളത്
കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്തിന്റെ സൂത്രധാരൻ എന്നുകരുതുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്ഐ നേതാവിന്റെ പേരിലുള്ളത്. കാറുടമ സജേഷ് ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണെന്നാണ് റിപ്പോർട്ട്. സജേഷ് സജീവ സിപിഎം പ്രവർത്തകൻ കൂടിയാണ്.
എന്നാൽ സജേഷിന് ഇത്തരത്തിൽ ഒരു കാറുള്ള വിവരം അടുത്ത സുഹൃത്തുക്കൾക്കുപോലും അറിയില്ലെന്നും വാങ്ങിയ അന്നുമുതൽ കാർ ഉപയോഗിച്ചിരുന്നത് അർജുൻ ആയങ്കിയാണ്. അഴീക്കോട് നിന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതിയുമായി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയത്. ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് സജേഷ് പരാതി കൊടുത്തിട്ടുളളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

