എന്നെ ജയിലിലടക്കട്ടെ, മുൻകൂർ ജാമ്യത്തിനില്ല; കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് കെ ടി ജലീൽ
ഷീബ വിജയൻ
പാലക്കാട് വെച്ച് വിദ്യാർത്ഥികളെ ശാസിച്ച സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ സിപിഎം നേതാവ് കെ ടി ജലീൽ രംഗത്തെത്തി. കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാനാണ് പലരും ശ്രമിച്ചതെന്ന് കെ ടി ജലീൽ പറഞ്ഞു. 'കേരളം' എന്നതിന് പകരം 'കോരളം' എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോയെന്നും, വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ തെറ്റിച്ചത് കഴിഞ്ഞ 10 വർഷത്തിനിടയിൽ നമ്മുടെ പൊതു വിദ്യാലയത്തിൽ പഠിച്ചതുകൊണ്ടാണോയെന്നും ജലീൽ ചോദിച്ചു.
തനിക്കെതിരെ ബാലാവകാശ കമ്മീഷൻ കേസ് എടുക്കട്ടെ എന്നും താൻ മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ജയിലിൽ അടക്കട്ടെ എന്നും, ആ കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും ജലീൽ പറഞ്ഞു. താൻ പങ്കെടുത്ത മണ്ണാർക്കാട്ടെ പരിപാടി ഒരു പൊതുവേദിയായി തോന്നിയില്ലെന്നും അതൊരു സെലക്ടഡ് ഓഡിയൻസ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ പ്രചരിച്ചതിൽ കുട്ടികൾക്ക് പ്രശ്നമില്ലെന്നും രാഷ്ട്രീയ ശത്രുക്കളാണ് ഇതിന് പിന്നിൽ പ്രശ്നമുണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തിയ ജലീൽ, പി കെ ബഷീറിന്റെ 'മയ കുയി' പരാമർശങ്ങളെ പരിഹസിക്കുകയും ചെയ്തു.
മ്ംംോ്േോ്േ

