തുണി സഞ്ചിയിൽ പൂജാ നിവേദ്യമെന്ന പേരിൽ പണമെത്തിക്കാം; കെ സുരേന്ദ്രന്റെ ശബ്ദരേഖ പുറത്ത്


കോഴിക്കോട്: സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. ജാനുവിന് പണം നൽകിയത് ആർഎസ്എസ് അറിവോടെയെന്നാണ് സുരേന്ദ്രൻ ശബ്ദരേഖയിൽ പറയുന്നത്. മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയിൽവച്ച് സി.കെ. ജാനുവിന് 25 ലക്ഷം രൂപ കൈമാറി. തുണി സഞ്ചിയിൽ പൂജാ നിവേദ്യമെന്ന പേരിലായിരുന്നു പണമെത്തിച്ചതെന്നും പുറത്തുവന്ന ശബ്ദരേഖയിൽ സുരേന്ദ്രൻ പറയുന്നുണ്ട്.

ആർഎസ്എസ് പ്രതിനിധിയായ ബിജെപി ഓർഗനൈസിംഗ് സെക്രട്ടറി എം. ഗണേഷനാണ് പണം ഏർപ്പാടാക്കിയതെന്നും സുരേന്ദ്രൻ പറയുന്നുണ്ട്. നേരത്തേ, തിരുവനന്തപുരത്തെത്തിയ സി.കെ. ജാനുവിനെ കാണാനായി ഹോട്ടലിലേക്ക് വരുംമുന്പ് സുരേന്ദ്രൻ ചെയ്ത കോളിലെ സംഭാഷണവും പ്രസീത പുറത്തുവിട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed