രാജൻ പി ദേവിന്റെ മകന്റെ ഭാര്യ തൂങ്ങി മരിച്ചു; ഭർ‍ത്തൃപീഡനമെന്ന് ആരോപണം


തിരുവനന്തപുരം: രാജൻ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ‍ ദുരൂഹത ആരോപിച്ച് കുടുംബം. നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ‍ രംഗത്ത് എത്തിയത്. ഭർ‍ത്തൃപീഡനമാണ് മരണകാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെന്പായത്തെ വീട്ടിൽ‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തിയത്. ഭർ‍ത്താവ് ഉണ്ണിയ്ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽ‍കിയിരുന്നു.

2019 നവംബർ‍ 21നായിരുന്നു പ്രിയങ്കയുടേയും ഉണ്ണിയുടേയും വിവാഹം. ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടർ‍ന്ന് അങ്കമാലിയിലെ വീട്ടിൽ‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെന്പായത്തെ സ്വന്തം വീട്ടിലെത്തുന്നത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർ‍ത്താവ് തന്നെ നിരന്തരം മർ‍ദ്ദിച്ചിരുന്നതായി പോലീസിൽ‍ നൽ‍കിയ പരാതിയിൽ‍ പ്രിയങ്ക പറയുന്നു. പ്രിയങ്കയ്ക്ക് മർ‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ‍ തിരുവനന്തപുരം വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Straight Forward

Most Viewed