കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കി ഡൽഹി ഹൈക്കോടതി


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കി ഡൽഹി ഹൈക്കോടതി. രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിനാൽ സുരക്ഷാ കവചം എന്ന നിലയ്ക്ക് മാസ്‌ക് നിർബന്ധമാക്കേണ്ടതുണ്ട്. സ്വകാര്യ വാഹനത്തെയും പൊതുസ്ഥലമായി കാണണം. വാക്സിൻ സ്വീകരിച്ചവർ പോലും മാസ്‌ക് ധരിക്കണമെന്നും കോടതി നിരീക്ഷിച്ചു. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്പോൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന യാത്രക്കാരുടെ സംശയത്തിന് തീർപ്പ് കൽപ്പിച്ചാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed