റമദാനിൽ അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ഇല്ലാതാക്കും: ഖാലിദ് അൽ അമീൻ


മനാമ: റമദാൻ കാലയളവിൽ അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ബഹ്റൈൻ ചേന്പർ ഓഫ് കോമേർസ് ആന്റ് ഇൻഡസ്ട്രി ഫുഡ് വെൽത്ത് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നൂറിലധികം പ്രധാനപ്പെട്ട കച്ചവടക്കാരുമായി ചർച്ചകൾ നടത്തി ഒരു തീരുമാനത്തിലെത്തിയതായും അദ്ദേഹം അറിയിച്ചു. അനാവശ്യമായി വില വർദ്ധിപ്പിച്ചാൽ അതിനെതിരെ നടപടികൾ ഉണ്ടാകുമെന്നും ഉപഭോക്താക്കൾ വേണ്ട സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഖാലിദ് അൽ അമീൻ വ്യക്തമാക്കി. ഏപ്രിൽ 13 മുതൽ റമദാൻ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed