മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ


ഷീബ വിജയൻ

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്ന വ്യക്തികളായതിനാലാണ് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്.

സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിവരെ വിചാരണ ചെയ്യാനാണ് പ്രോസിക്യൂഷൻ അനുമതി വേണ്ടത്. സ്വകാര്യ വ്യക്തികൾക്കെതിരെ നടപടിയെടുക്കാൻ പ്രോസിക്യൂഷൻ അനുമതി വേണമെന്നായിരുന്നു വിജിലൻസിന്റെ മുൻനിലപാട്. എന്നാൽ അനുമതി ആവശ്യമില്ലെന്ന പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേസിൽ ഇടക്കാല ഉത്തരവ് പറയാനായി ഹൈക്കോടതി മാറ്റി വെച്ചിട്ടുണ്ട്.

കേസിൽ ഇതുവരെ 8 കുറ്റപത്രങ്ങളാണ് തയ്യാറായിട്ടുള്ളത്. 2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. നേരത്തെ പ്രോസിക്യൂഷൻ അനുമതി നൽകാൻ വൈകിയതിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

article-image

gdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed