ഉയർന്ന പോളിംഗ് ത്രികോണ മത്സരത്തിന്‍റെ സൂചനയാണെന്ന് വെള്ളാപ്പള്ളി നടേശൻ


ചേർത്തല: തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗ് ത്രികോണ മത്സരത്തിന്‍റെ സൂചനയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫിന് തുടർഭരണ സാധ്യത ഉണ്ടോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായർ നടത്തിയ പ്രസ്താവന അനവസരത്തിലായിപ്പോയി. ഇതൊക്കെ വോട്ടെടുപ്പ് ദിവസം രാവിലെ പറയുന്നതിനേക്കാൾ ഗുണം നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഉണ്ടായേനെ. ആഗ്രഹങ്ങൾ മാധ്യമങ്ങളിലൂടെയല്ല, വോട്ടിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ഭരണമാറ്റമെന്ന സുകുമാരൻ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed