പാൽ സൊസൈറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത്; അരിതയെ പരിഹസിച്ച് എ.എം.ആരിഫ്
കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ മോശമായി ചിത്രീകരിച്ച് ആലപ്പുഴ എംപി എ.എം.ആരിഫ്. അരിതയുടെ സ്ഥാനാർഥിത്വത്തെ ഇടത് വനിതാ സംഗമത്തിനിടെ എംപി കളിയാക്കുകയായിരുന്നു. കായംകുളത്ത് പാൽ സൊസൈറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നായിരുന്നു എംപിയുടെ പരാമർശം. എംപിയുടെ പരാമർശം നവമാധ്യമങ്ങളിൽ അടക്കം ചർച്ചയായിട്ടുണ്ട്. എംപിയുടെ പരാമർശത്തിൽ വേദനയുണ്ടെന്നും മുഴുവൻ തൊഴിലാളികളെയുമാണ് അദ്ദേഹം അപമാനിച്ചതെന്നും അരിത പ്രതികരിച്ചു. വിഷയത്തിൽ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

