ജോസ് കെ മാണി പ്രകടിപ്പിച്ചത് കേരളത്തിലെ ക്രൈസ്തവരുടെ ആശങ്ക: വി.മുരളീധരൻ
ലൗ ജിഹാദിലെ ജോസ് കെ മാണിയുടെ പരാമർശത്തിൽ പ്രതികരണവുമായി വി. മുരളീധരൻ. കേരളത്തിലെ ക്രൈസ്തവരുടെ ആശങ്കയാണ് ജോസ് കെ മാണി പ്രകടിപ്പിച്ചതെന്ന് വി. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയേക്കാൾ മുന്നണിയിലെ നേതാവായി ജോസ് കെ മാണി മാറിയെന്ന് വി മുരളീധരൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ വിരട്ടലിൽ ജോസ് കെ മാണി നിലപാട് മാറ്റിയെന്നും മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കിയെന്നും വി. മുരളീധരൻ പറഞ്ഞു. ജോസ് കെ മാണി ആദ്യം പറഞ്ഞത് സ്വതന്ത്ര അഭിപ്രായമാണെന്നും വി മുരളീധരൻ പറഞ്ഞു.

