എ​ൽ‍​ഡി​എ​ഫ് പ്ര​ചാ​ര​ണ സം​ഘ​ത്തി​നു നേ​ർ​ക്ക് പി.​സി ജോ​ർ‍​ജി​ന്‍റെ മ​ക​ൻ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി​യെ​ന്ന് പ​രാ​തി


കോട്ടയം: എൽ‍ഡിഎഫ് പ്രചാരണ സംഘത്തിനു നേർക്ക് പി.സി ജോർ‍ജിന്‍റെ മകൻ ഷോൺ ജോർ‍ജ് വാഹനം ഇടിച്ചു കയറ്റിയെന്ന് പരാതി. പൂഞ്ഞാർ‍ പഞ്ചായത്തിലെ പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയിൽ‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. ബൈക്ക് റാലിക്കിടെയാണ് കാർ‍ പാഞ്ഞു കയറിയതെന്ന് പറയുന്നു. രണ്ട് എൽ‍ഡിഎഫ് പ്രവർ‍ത്തകരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. പ്രചാരണത്തിനിടയിലേക്ക് കാർ കയറ്റി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച ശേഷം വാഹനം നിർ‍ത്താതെ പോയെന്നാണ് എൽ‍ഡിഎഫ് ആരോപിക്കുന്നത്. 

സംഭവത്തിൽ‍ പ്രതിഷേധിച്ച് എൽ‍ഡിഎഫ് ഷോൺ ജോർ‍ജിന്‍റെ വീട്ടിലേക്ക് മാർ‍ച്ച് നടത്തി. എന്നാൽ‍ തന്‍റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോൺ ജോർ‍ജ് പ്രതികരിച്ചു. എൽഡിഎഫ് പ്രകടനം നടക്കുന്പോൾ വാഹനം ഒതുക്കിയിടുകയാണ് താൻ ചെയ്തത്. തന്‍റെ വാഹനത്തിലേക്ക് രണ്ടു ബൈക്കുകൾ വന്നിടിച്ച് മറിയുകയാണ് ഉണ്ടായത്. ഇവർ ലഹരിയിൽ ആയിരുന്നെന്നും ഷോൺ പറയുന്നു. സംഭവത്തിൽ ഷോൺ ജോർജും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed