ബിജെപി സ്ഥാനാർത്ഥികൾ ഇല്ലാത്തത് യുഡിഎഫിന് വേണ്ടി ഒത്തുകളിക്കാൻ വേണ്ടിയെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: തലശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥികൾ ഇല്ലാത്തതിൽ സംശയം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശികമായി കോൺഗ്രസിന് വോട്ടുനൽകാൻ പോകുന്നതിന്‍റെ തെളിവാണിത്. യുഡിഎഫിന് വേണ്ടി ഒത്തുകളി നടക്കുന്നു, അത് തെളിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ല. വിമർശിക്കേണ്ടതായി ഒന്നും ചെയ്തിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ കോൺഗ്രസ് കള്ളവോട്ട് ചേർത്തുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. എൻഎസ്എസിന് വിമർശിക്കേണ്ട ഒന്നും സർക്കാർ ചെയ്തിട്ടില്ല. വസ്തുതകൾ ഇല്ലാത്ത വിമർശനം ജനങ്ങൾ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

