മാസപ്പടി കേസ്: പിണറായി വിജയന് ഇഡി സമൻസ്; ഈ മാസം 23-ന് ഹാജരാകാൻ നിർദേശം


ശാരിക

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിൽ വിജിലൻസ് കേസെടുത്തതിന് പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. ഈ മാസം 23-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ സുപ്രീംകോടതിയിൽ അപ്പീൽ ഹർജി നൽകാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഇഡിയുടെ ഈ തിരക്കിട്ട നീക്കം.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ അനുവദിക്കണമെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ ഉപഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും അപ്പീൽ അവകാശം നിഷേധിച്ച ഡിവിഷൻ ബെഞ്ച് നടപടിയും ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഇഡിയ്ക്ക് മുന്നിലേക്ക് മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായ പിണറായി വിജയൻ എത്തുന്നത് കേരള രാഷ്ട്രീയത്തിൽ വലിയ നിർണായക വഴിത്തിരിവാകും.

article-image

zzf

You might also like

  • Lulu Exchange
  • Straight Forward

Most Viewed