എ ഗ്രൂപ്പ് സ്ഥാനാർഥികളെ തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയുടെ മകനെന്ന് പി.സി ചാക്കോ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്ഥാനാർഥികളെ തീരുമാനിച്ചത് ഉമ്മൻചാണ്ടിയുടെ മകനാണെന്ന് കോൺഗ്രസ് മുൻ നേതാവ് പി.സി ചാക്കോ. സ്ഥാനാർഥി പട്ടികയ്ക്ക് എതിരെ പലയിടത്തും ഉണ്ടായിട്ടുള്ള പ്രതിഷേധം താൻ നേരത്തെ ഉയർത്തിയ വിമർശനം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പാർട്ടിയുടെ ദുരവസ്ഥയ്ക്കു കാരണം ഉമ്മൻ ചാണ്ടിയാണ്. കോൺഗ്രസ് സംസ്‌കാരമുള്ള പാർട്ടിയില്‍ ചേരണമെന്നുള്ളതുകൊണ്ടാണ് എൻസിപിയിൽ എത്തിയതെന്നും ചാക്കോ പറഞ്ഞു.

