സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു


കൊച്ചി: വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ വകുപ്പുകൾ ചുമത്തി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. സണ്ണി ലിയോണാണ് കേസിൽ ഒന്നാം പ്രതി. സണ്ണി ലിയോണിന്‍റെ ഭർത്താവ് ഡാനിയൽ വെബർ രണ്ടാം പ്രതി. മാനേജർ സണ്ണി രജനിയെ മൂന്നാം പ്രതിയാക്കി. പെരുന്പാവൂർ സ്വദേശി ഷിയാസിന്‍റെ പരാതിയിലാണ് കേസെടുത്തത്.കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 2016 മുതലാണ് കൊച്ചിയിലെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി ഇത്രയും പണം സണ്ണി ലിയോണ്‍ തട്ടിയെടുത്തതെന്നും പരാതിയിലുണ്ടാ. പണം വാങ്ങിയെന്ന കാര്യം നടിയും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും നടി പറഞ്ഞിരുന്നു. വഞ്ചനാകേസില്‍ സണ്ണി ലിയോണിന്‍റെ അറസ്റ്റ് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed