വിതുര പെൺവാണിഭ കേസ്: ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി



കോട്ടയം: വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി. കോട്ടയം ജില്ലാ അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. തടവിൽ പാർപ്പിക്കൽ, അനാശ്യാസ്യം, പെൺകുട്ടിയെ ആളുകൾക്ക് കൈമാറൽ എന്നിവ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. 1996 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവിൽ പോകുകയായിരുന്നു. കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവിൽ പോയത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് 2019 ജൂണില്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകയായിരുന്നു ഇയാള്‍. 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

You might also like

  • Straight Forward

Most Viewed