കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 80 ലക്ഷം രൂപ വിലമതിക്കുന്ന 1588 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കളിപ്പാട്ടത്തിലും എമർജൻസി ലാന്പിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പാലക്കാട് സ്വദേശി അർഷാദ്, മലപ്പുറം സ്വദേശി ഉമ്മർ ഹംസ, കർണാടകയിലെ ഫഡ്ഗൽ സ്വദേശി മുഹയുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മൂന്നു സംഭവങ്ങളിലായാണ് സ്വർണം പിടികൂടിയത്.