ജയിച്ചതിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും: എ.കെ ആന്‍റണി
കൊച്ചി: ലക്ഷ്യം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ജയിച്ചതിന് ശേഷം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. ആരൊക്കെ മത്സരിക്കുമെന്ന് പറയാന്‍ താന്‍ ആളല്ല. അതെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സര്‍ക്കാരിനെ അധികാരത്തിലെത്തിക്കും. ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കാൻ ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും എ.കെ ആന്‍റണി വ്യക്തമാക്കി. ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തം ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുക എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേറിട്ട ശൈലിയിലായിരിക്കും മുന്നോട്ടുപോവുക. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
