അനിൽ പനച്ചൂരാന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ


തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. ആവശ്യമുന്നയിച്ച് ബന്ധുക്കൾ കായംകുളം പോലീസ് േസ്റ്റഷനിലെത്തി. ഇതേതുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

rn

പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ച് അനിൽ പനച്ചൂരാൻ അന്തരിച്ചത്. രാവിലെ രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ അദ്ദേഹത്തിന്‍റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed