കേരളത്തിലെ കോളേജുകൾ തുറന്നു
തിരുവനന്തപുരം: കേരളത്തിലെ കോളേജുകൾ ഇതുറന്നു. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്‍ഥികൾക്കാണ് ക്ലാസുകൾ ആരംഭിച്ചത്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് ക്ലാസ് സമയം.രണ്ട് ഷിഫ്റ്റുകളായി 50 ശതമാനം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ ക്രമീകരിക്കുക.
ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. പരമാവധി അഞ്ച് മണിക്കൂറാണ് ക്ലാസുകൾ. ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കോളേജ് പ്രിൻസിപ്പൽമാരുമായി ഓൺലൈനിൽ ചർച്ച നടത്തും.

