പാർവ്വതിയുടെ രാജി അമ്മ സ്വീകരിച്ചു; ബിനീഷ് കൊടിയേരിയോട് വിശദീകരണം ആവശ്യപ്പെട്ടു


കൊച്ചി ∙ ലഹരി ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ താരസംഘടന ‘അമ്മ’ തീരുമാനിച്ചു. നിലവിലുള്ള കേസുകളുടെ സാഹചര്യത്തിൽ നടൻ കൂടിയായ ബിനീഷിനെ ‘അമ്മ’യിൽനിന്നു പുറത്താക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത എക്സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം ഉയർന്നത്.

സംഘടനയിൽനിന്നു നടി പാർവതി തിരുവോത്ത് രാജിവച്ചത് യോഗം അംഗീകരിച്ചു. ദിലീപിനെതിരെ കേസെടുത്തപ്പോൾ സ്വീകരിച്ച അതേ നിലപാട് ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തപ്പോഴും സംഘടന സ്വീകരിക്കണം എന്നായിരുന്നു അംഗങ്ങളുടെ ആവശ്യം.

രണ്ടു പേർക്ക് രണ്ടു നീതി എന്ന നിലപാട് ശരിയാവില്ല എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ എംഎൽഎമാരായ മുകേഷും ഗണേഷ് കുമാറും ഈ ആവശ്യത്തെ എതിർത്തു. തിടുക്കപ്പെട്ട് ഇക്കാര്യത്തിൽ നിലപാട് പാടില്ലെന്നാണ് ഇവർ പറഞ്ഞത്. 2009 മുതൽ ബിനീഷ് കോടിയേരി അമ്മയുടെ ആജീവനാന്ത അംഗത്വം എടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed