പ്രഭുദേവ വീണ്ടും വിവാഹിതനായി?
ചെന്നൈ: പ്രമുഖ താരം പ്രഭുദേവ രണ്ടാമതും വിവാഹിതനായി റിപ്പോര്‍ട്ട്. ബീഹാർ സ്വദേശിയായ ഒരു ഫിസിയോ തെറാപ്പിസ്റ്റ് ആണ് പ്രഭുദേവയുടെ വധു. ഇരുവരുടെയും വിവാഹം സെപ്റ്റംബറിൽ ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് നടന്നത് എന്നും പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വച്ചായിരുന്നു ആ ചടങ്ങെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ പ്രഭുദേവയും ഭാര്യയും ചെന്നൈയിലുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോർട്ടുകൾ പറയുന്നുണ്ട്.
പുറം വേദനയുമായി ബന്ധപ്പെട്ടു കണ്ട ഫിസിയോ തെറാപ്പിസ്റ്റുമായി തുടങ്ങിയ പ്രഭുദേവയുടെ സൗഹൃദം പിന്നീട് പ്രണയത്തിൽ എത്തുകയും അത് വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മീഡിയ റിപ്പോർട്ടുകൾ പറയുന്നത്. പ്രഭുദേവ തന്റെ ആദ്യ ഭാര്യയായ റംലത്തിൽ നിന്ന് വേർപിരിഞ്ഞത് ഒൻപതു വർഷം മുൻപാണ്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് മൂന്നു കുട്ടികൾ ഉണ്ട്. അതിനു ശേഷം പ്രശസ്ത തമിഴ് നടി നയൻതാരയുമായും പ്രഭുദേവയ്ക്ക് പ്രണയ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ആ ബന്ധവും വേർപിരിയലിൽ കലാശിച്ചു. സൽമാൻ ഖാൻ നായകനായി എത്തുന്ന ആക്ഷൻ ചിത്രമായ രാധേ ആണ് പ്രഭുദേവ സംവിധാനം ചെയ്ത് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

