ദിലീപിനെ രണ്ടു വട്ടം ജയിലില്‍ പോയി കണ്ടെന്ന് പ്രദീപ് കുമാറിന്റെ മൊഴി


കാസർഗോഡ്: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ ജയിലിൽ പോയി കണ്ടിട്ടുണ്ടെന്ന് ഗണേഷ് കുമാർ എം.എൽ.എയുടെ സഹായി പ്രദീപ് കുമാറിന്റെ മൊഴി. ഒരു തവണ ഗണേഷ് കുമാറിന്റെ ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലിൽ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുർ മൊഴി നൽകിയിരിക്കുന്നത്.

ദിലീപിന്റെ ഡ്രൈവർ സുനിൽരാജിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാർ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. പ്രദീപിന്റെ മൊഴി അടങ്ങിയ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ദിലീപുമായി ബന്ധമൊന്നും ഇല്ലെന്നാണ് ആദ്യം പ്രദീപ് മൊഴി നൽകിയിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ദിലീപ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സമയത്ത് ഗണേഷ് കുമാറിനൊപ്പം പോയി കണ്ടിട്ടുണ്ടെന്ന് പ്രദീപ് സമ്മതിച്ചു. ഇതു കൂടാതെ മറ്റൊരു തവണ തനിച്ചും പോയി കണ്ടിട്ടുള്ളതായും പ്രദീപ് മൊഴി നൽകിയത്. ഫോൺ രേഖകളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed